ബിജെപി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു
ദില്ലി: കേരളത്തിലും ബംഗാളിലും ശക്തി വര്‍ധിപ്പിക്കുന്നതിനായി ബിജെപി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഈ രണ്ട് സംസ്ഥാനങ്ങളിലും ഇരുപക്ഷങ്ങളിലായി നില്‍ക്കുന്ന കോണ്‍ഗ്രസും ഇടതുപക്ഷവും ദേശീയതലത്തില്‍ ഒന്നിച്ചുനില്‍ക്കുന്നതിലെ വൈരുധ്യം ചൂണ്ടിക്കാട്ടി ജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.
സപ്തംബര്‍ എട്ട്, ഒമ്പത്,10 തീയതികളില്‍ കേരളത്തില്‍ ബിജെപി ക്യാമ്പുകള്‍ സംഘടിപ്പിക്കും. പ്രതിപക്ഷനേതാവ് എല്‍. കെ. അദ്വാനി, ബിജെപി പ്രസിഡന്റ് എം. വെങ്കയ്യനായിഡു എന്നിവര്‍ ക്യാമ്പുകളില്‍ പങ്കെടുക്കും.
കൊല്‍ക്കൊത്തയില്‍ ബിജെപി സംഘടിപ്പിച്ച രാഷ്ട്രീയശിബിരങ്ങള്‍ ആഗസ്ത് ആറ്, ഏഴ്, എട്ട ് തീയതികളില്‍ നടന്നു. 900 ഗ്രാമങ്ങളിലെ ബിജെപി പ്രവര്‍ത്തകര്‍ ശിബിരങ്ങളില്‍ പങ്കെടുത്തു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 12.5 ശതമാനം വോട്ട് നേടി തങ്ങളുടെ വോട്ടിംഗ്ശതമാനത്തില്‍ വന്‍കുതിപ്പ് കൈവരിച്ച ബിജെപിയുടെ ലക്ഷ്യം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ താമര വിരിയിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് ഇതിന് തങ്ങള്‍ക്ക് സഹായകമാവുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.
തിരുവനന്തപുരത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തിയ സംഭവം ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനാണ് ബിജെപിയുടെ തീരുമാനം.












Click it and Unblock the Notifications