ബോണസ് കഴിഞ്ഞ വര്‍ഷത്തെ നിരക്കില്‍
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കഴിഞ്ഞ വര്‍ഷത്തെ നിരക്കില്‍ ബോണസും ഉത്സവബത്തയും നല്‍കും.
ആഗസ്ത് 11 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത.
ബോണസാനുകൂല്യം 4,90,012 ജീവനക്കാര്‍ക്ക് ലഭിക്കും. അയ്യായിരം രൂപ വരെ ശമ്പളമുള്ളവര്‍ക്ക് 2500 രൂപ വരെയാണ് ബോണസ് ലഭിക്കുക. അതിന് മുകളില്‍ ശമ്പളമുള്ളവര്‍ക്ക് ആയിരം രൂപ ഉത്സബത്തയായി ലഭിക്കും. പെന്‍ഷന്‍കാര്‍ക്ക് 225 രൂപയും കുടുംബ പെന്‍ഷന്‍കാര്‍ക്ക് 175 രൂപയുമാണ് ഉത്സവബത്ത നല്‍കുക.
എല്ലാ ജീവനക്കാര്‍ക്കും ബോണസ് നല്‍കാത്തതില്‍ കോണ്‍ഗ്രസ് സംഘടനകള്‍ തന്നെ പ്രതിഷേധേ പ്രകടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications