എസ്.എന്‍.ഡി.പി-എന്‍.എസ്.എസ് ഐക്യം സ്വാഗതാര്‍ഹം-വിഎച്ച്പി
കൊച്ചി: കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ഹിന്ദു ഐക്യശ്രമങ്ങള്‍ സ്വാഗതാര്‍ഹമാണെന്ന് വി എച്ച് പി അഭിപ്രായപ്പെട്ടു.
എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും അടുക്കുന്നത് ഹിന്ദുസമൂഹത്തിലെ ഐക്യം വര്‍ധിപ്പിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര സെക്രട്ടറി മോഹന്‍ ജോഷി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്നതില്‍ അന്താരാഷ്ട്ര താല്‍പര്യമുണ്ട്. കേന്ദ്ര- കേരള സര്‍ക്കാരുകള്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ നടത്തിയ നീക്കങ്ങള്‍ വിജയിക്കാതെ പോയത് അവര്‍ ശക്തമായ വോട്ടുബാങ്കായതിനാലാണ്.
വിദേശ ശക്തികള്‍ അധീശത്വം ഉറപ്പിക്കാന്‍ വീണ്ടും ശ്രമിക്കുന്നത് മതംമാറ്റത്തിന്റെ രൂപത്തിലാണ്. മതംമാറ്റം നിരോധിക്കണം. അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയെ ക്രിസ്തുമതത്തിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്. സോണിയാഗാന്ധിയും കേന്ദ്ര സര്‍ക്കാരും ഇതിനെ സഹായിക്കുന്നു. മദ്രസ്സാ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാന്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കാന്‍ പോകുന്നു. മദ്രസ്സകള്‍ക്ക് അമിത സ്വാതന്ത്യ്രം നല്‍കുന്നത് ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കും. കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ കേന്ദ്രമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications