Get Updates
Get notified of breaking news, exclusive insights, and must-see stories!

80 കോടിയുടെ വെട്ടിപ്പ്: മുംബൈയില്‍ മലയാളി അറസ്റില്‍

കൊച്ചി: മള്‍ട്ടിലവര്‍ മാര്‍ക്കറ്റിംഗ് സ്ഥാപനം നടത്തി ഒട്ടേറെ പണം തട്ടിച്ച കേസില്‍ മലയാളി അറസ്റിലായി. മുംബൈ ഉള്‍പ്പടെയുള്ള പല വന്‍ നഗരങ്ങളിലുമാണ് സാബു വര്‍ഗ്ഗീസ് എന്ന ഈയാള്‍ തട്ടിപ്പ് നടത്തിയത്.

80 കോടി രൂപയോളമാണ് ഈയാള്‍ വെട്ടിച്ചതെന്ന് മുംബൈ ക്രൈംബ്രാഞ്ച് പറയുന്നു. ക്രൈം ബ്രാഞ്ച് സംഘം കൊച്ചിയില്‍ നിന്നാണ് സാബുവനെ അറസ്റ് ചെയ്തത്.

സാബു വര്‍ഗീസ് ബിസിനസ് ടു ബിസിനസ് സൊല്യൂഷന്‍സ് എന്ന പേരില്‍ നടത്തിയിരുന്ന സ്ഥാപനത്തിന്റെ പാര്‍ട്ണറാണ്. കേസില്‍ രണ്ടാം പ്രതിയായ ഈയാള്‍ എളമക്കര കീര്‍ത്തിനഗറിലാണ് താമസിച്ചിരുന്നത്. ഇയാളുടെ സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ ബാബു വര്‍ഗീസ് ഒളിവിലാണ്.

മൂന്നു മാസമായി ഒളിവില്‍ കഴിയുന്ന സാബുവിനെയും ബാബുവിനെയും തേടി ആറു ദിവസം മുമ്പാണ് ഉന്നത ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തിയത്. തട്ടിപ്പിനിരയായവര്‍ മുംബൈ പോലീസിനു നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ സാബുവിനെ റിമാന്‍ഡ് ചെയ്തു. ഇയാളെ മുംബൈയിലേക്കു കൊണ്ടുപോകാന്‍ അനുമതി തേടി വീണ്ടും കോടതിയെ സമീപിക്കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിക്ഷേപം ഒരു വര്‍ഷം കൊണ്ട് ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്താണ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് പദ്ധതിയില്‍ ഇവര്‍ പണം വാങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+