നവാബ് രാജേന്ദ്രന്റെ ശവസംസ്കാരം: കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം
തിരുവനന്തപുരം: നവാബ് രാജേന്ദ്രന്റെ മൃതദേഹം രഹസ്യമായി സംസ്കരിച്ച നടപടിക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേട്ട് കോടതി നിര്‍ദ്ദേശിച്ചു. നിയമ സഹായവേദി ചെയര്‍മാന്‍ അഡ്വ. സ്റീഫന്‍ റൊസാരിയോ നല്കിയ പരാതിയിലാണ് കോടതി നടപടി.
ഇതേ വിഷയം സംബന്ധിച്ച മറ്റൊരു കേസ് കോടതി ഓഗസ്റ് 10 ചൊവാഴ്ച തള്ളിയിരുന്നു.
മൃതദേഹം അഴുകി നശിക്കുകയും അത് രഹസ്യമായി മറവ് ചെയ്യുകയുമായിരുന്നുവെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഗൂഢാലോചനയുണ്ടെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും സൂപ്രണ്ടിനും അതില്‍ പങ്കുണ്ടെന്നുമായിരുന്നു പരാതി.
ഈ പൊതുതാത്പര്യഹര്‍ജ്ജി പരിഗണിച്ച് കേസ് രജിസ്റര്‍ ചെയ്യാനും അന്വേഷണം നടത്താനും അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എസ്. നാരായണക്കുറുപ്പ് മെഡിക്കല്‍ കോളേജ് പോലീസിന് നിര്‍ദ്ദേശം നല്കി.












Click it and Unblock the Notifications