എന്‍ആര്‍ഐ ബോണ്ട് പുറത്തിറക്കുന്നു
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ എന്‍ആര്‍ഐ ഡെവലപ്മെന്റ് ബോണ്ട് പുറത്തിറക്കുന്നു.
ഇതുസംബന്ധിച്ച് ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍, പ്രവാസിക്ഷേമമന്ത്രി എം. എം. ഹസ്സന്‍, ധനകാര്യ, നോര്‍ക്ക സെക്രട്ടറിമാര്‍ എന്നിവര്‍ ഈയിടെ ഒരു വട്ടം ചര്‍ച്ച നടത്തി. ബോണ്ടുകള്‍ വില്‍ക്കുന്നതിലൂടെ വിദേശമലയാളികളില്‍ നിന്നും പണം സമാഹരിക്കാനും അതുവഴി സര്‍ക്കാരിന്റെ കടക്കെണി ഒരു പരിധി വരെ ദുരീകരിക്കാനും കഴിയും.
ദുബായില്‍ നടക്കുന്ന വിദേശ മലയാളി സംഗമത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്യും. കേന്ദ്ര പ്രവാസികാര്യ സഹമന്ത്രി ജഗദീഷ് ടൈറ്റ്ലര്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് എന്നിവര്‍ സംഗമത്തില്‍ പങ്കെടുക്കും.
സംസ്ഥാന വികസന ബോണ്ടിന് സമാനമാണ് എന്‍ആര്‍ഐ ബോണ്ട്. ബോണ്ട് തുടങ്ങുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ മുംബൈ, തിരുവനന്തപുരം ഓഫീസുകളിലൂടെയായിരിക്കും ബോണ്ട് വില്‍ക്കുന്നത്. ബോണ്ടിന് ആറ് മുതല്‍ എട്ട് ശതമാനം വരെ പലിശ ലഭിക്കും.












Click it and Unblock the Notifications