വി.എസ്സിന്റെ പ്രസ്താവന തെറ്റ്: അമൃതാനന്ദമയീ മഠം
കൊച്ചി: രജനിയുടെ ആത്മഹത്യ സംബന്ധിച്ച് വി.എസ്.അച്ച്യുതാനന്ദന്‍ പാലക്കാട്ട് നടത്തിയ പ്രസ്താവന സത്യവിരുദ്ധവും നിര്‍ഭാഗ്യകരവുമാണെന്ന് മാതാ അമൃതാനന്ദമയീ മഠം ജന.സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി വ്യക്തമാക്കി.
അമ്മ അമേരിക്കന്‍ പര്യടനത്തിലായതിനാല്‍ തങ്ങള്‍ കണ്ടിട്ടേയില്ല എന്ന് രജനിയുടെ അച്ഛന്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം ആശ്രമത്തില്‍ സംന്യാസിയല്ല, ബ്രഹ്മചാരിയാണുള്ളത്. അവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാനാവില്ല. ആരെങ്കിലും സഹായത്തിന് മഠം ശാഖകളെ സമീപിച്ചാല്‍ അമൃതപുരിയില്‍ അറിയിക്കുകയാണ് പതിവ്.
ലോകത്തില്‍ ഏറ്റവുമധികം പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച വ്യക്തിയാണമ്മ.
കേരളത്തില്‍ ഏറ്റവുമധികം അശരണര്‍ക്ക് ആശ്രയം നല്‍കുന്ന സ്ഥാപനമാണ് അമൃതാനന്ദമയീ മഠം. അമ്മയുടെ ഭക്തരില്‍ ഭൂരിപക്ഷവും താഴേക്കിടയിലുള്ളവരാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.












Click it and Unblock the Notifications