ബന്ദി മോചനത്തിന് പുതിയ മധ്യസ്ഥര്‍
ബാഗ്ദാദ്: ഇറാക്കില്‍ തീവ്രവാദികളുടെ തടവില്‍ കഴിയുന്ന ബന്ദികളെ മോചിപ്പിക്കുന്നതിന് പുതിയ മധ്യസ്ഥരെ കുവൈത്ത് കമ്പനിയായ കെജിഎല്‍ നിയോഗിച്ചു.
കുവൈത്ത് കമ്പനി നേരിട്ട് നടത്തുന്ന ചര്‍ച്ചകള്‍ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി വക്താവ് റാണ അബു സയ്നെ പറഞ്ഞു. അതേ സമയം തങ്ങള്‍ക്ക് വേണ്ടി ചര്‍ച്ച നടത്താന്‍ ഷെയ്ഖ് ഹിഷാം അല്‍ ദുലൈയ്മിയെ റാഞ്ചികള്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന പ്രസ്താവന കത്തിലൂടെയോ ടെലിവിഷനിലൂടെയോ അവരില്‍ നിന്നുണ്ടാവുകയാണെങ്കില്‍ ദുലൈയ്മിയുമായി വീണ്ടും ബന്ധപ്പെടാന്‍ തയ്യാറാണെന്ന് റാണ അബു സയ്നെ വ്യക്തമാക്കി.
അതിനിടെ ബന്ദികളായ മൂന്ന് ലബനന്‍കാരെയും രണ്ട് ജോര്‍ദാന്‍കാരെയും ചൊവാഴ്ച മോചിപ്പിച്ചു. ഇറാനിയന്‍ നയതന്ത്രജ്ഞന്‍ ജഹാനി, രണ്ട് ലബനീസ് ഡ്രൈവര്‍മാര്‍ എന്നിവര്‍ ഇപ്പോഴും ബന്ദികളായി കഴിയുകയാണ്.
ജോര്‍ദാന്‍ ബിസിനിസുകാരനായ ജമാല്‍ സാദിഖ് അല്‍ സലായ്മെ എന്നയാളെ കൂടി ചൊവാഴ്ച റാഞ്ചി. 1.15 കോടി രൂപയാണ് സലായ്മെയെ മോചിപ്പിക്കാന്‍ റാഞ്ചികള്‍ ആവശ്യപ്പെടുന്നത്.
ഷെയ്ഖ് ഹിഷാം അല്‍ ദുലൈയ്മിയെ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ ാഞ്ചികളുമായി ബന്ധപ്പെടുന്നതിന് ബാഗ്ദാദിലെ ഇന്ത്യന്‍ എംബസി ശ്രമം തുടരുന്നുണ്ട്.












Click it and Unblock the Notifications