Get Updates
Get notified of breaking news, exclusive insights, and must-see stories!

റബര്‍ വിലയില്‍ ഇടിവ്

കൊച്ചി: റബര്‍ ലോബിയുടെ ഗൂഢാലോചന മൂലമാണ് റബര്‍ വിലയില്‍ ഇടിവുണ്ടായതെന്ന് സംസ്ഥാനത്തെ റബര്‍ വ്യാപാരികള്‍ ആരോപിക്കുന്നു.

റബര്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണമായത്. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് റബര്‍ വ്യാപാരികള്‍ ആവശ്യപ്പെടുന്നു.

റബറിന്റെ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കിയതിനെ റവന്യു മന്ത്രി കെ. എം. മാണി നിശിതമായി വിമര്‍ശിച്ചു.

അഡ്വാന്‍സ് ലൈസന്‍സ് സ്കീമിന്റെ കീഴിലായി തീരുവയില്ലാതെ റബര്‍ ഇറക്കുമതി ചെയ്യുന്നതിന് രാജ്യത്തെ ടയര്‍ നിര്‍മാതാക്കള്‍ക്ക് അനുമതി നല്‍കുന്ന പ്രത്യേക ഉത്തരവ് ജൂലൈ അവസാനത്തിലാണ് ഫോറിന്‍ ട്രേഡ് ഡയറക്ടര്‍ ജനറല്‍ പുറപ്പെടുവിച്ചത്. ഇതുസംബന്ധിച്ച സുപ്രിം കോടതി വിധിയുടെ തുടര്‍ച്ചയായാണ് ഡയറക്ടര്‍ ജനറലിന്റെ ഉത്തരവുണ്ടായത്. കയറ്റുമതി ചെയ്യുന്ന മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ക്ക് പകരം റബര്‍ നികുതിയില്ലാതെ ഇറക്കുമതിചെയ്യാന്‍ അഡ്വാന്‍സ് ലൈസന്‍സ് സ്കീം അനുവദിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+