കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധനഞ്ജയിന് വധശിക്ഷ ശരിവച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ധനഞ്ജയ് ചാറ്റര്‍ജിയുടെ വധശിക്ഷ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് ശരിവച്ചു. ജൂലായ് 12 വ്യാഴാഴ്ചയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റിസ് ആര്‍.സി. ലാഹോതിയുടെ നേതൃത്വത്തിലാണ് അഞ്ചംഗ ഭരണഘടനാബെഞ്ച് വാദം കേട്ടത്.

ഇതനുസരിച്ച് ആഗസ്ത് 14ന് കൊല്‍ക്കത്തയിലെ ആലിപൂര്‍ സെന്‍ട്രല്‍ ജയിലില്‍ ധനഞ്ജയ് ചാറ്റര്‍ജിയെ തൂക്കിക്കൊല്ലും. നേരത്തെ വധശിക്ഷ നേരിടുന്ന ബംഗാളിയായ ധനഞ്ജയ് ചാറ്റര്‍ജിയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ധനഞ്ജയിനെ വധശിക്ഷയില്‍ നിന്ന് രക്ഷിയ്ക്കുന്നതിനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ധനഞ്ജയിന്റെ സഹോദരന്‍ വികാസ് ചാറ്റര്‍ജി സുപ്രീംകോടതിയെ സമീപിച്ചത്.

എല്ലാ വസ്തുതകളും പരിശോധിയ്ക്കാതെയാണ് രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം ധനഞ്ജയിന്റെ ദയാഹര്‍ജി തള്ളിയതെന്ന് ആരോപിച്ചാണ് വികാസ് ചാറ്റര്‍ജി സുപ്രീംകോടതിയെ സമീപിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X