ഐഎസ്ആര്‍ഒയില്‍ സാരാഭായിപ്രതിമ
ബാംഗ്ലൂര്‍: ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍(ഐഎസ്ആര്‍ഒ) ആസ്ഥാനമന്ദിരത്തിന് മുന്നില്‍ ഡോ. വിക്രം സാരാഭായിയുടെ അര്‍ധകായ പ്രതിമ അനാച്ഛാദനം ചെയ്തു.
ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവായി അറിയപ്പെടുന്ന ഡോ. വിക്രം സാരാഭായിയുടെ 85ാം പിറന്നാളായ ആഗസ്ത് 12 വ്യാഴാഴ്ച ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പ്രൊഫ. യു.ആര്‍. റാവു ആണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ഇപ്പോഴും ഐഎസ്ആര്‍ഒ മുന്നോട്ട് കുതിയ്ക്കുന്നത് സാരാഭായിയുടെ ദര്‍ശനത്തില്‍ നിന്നുള്ള ഊര്‍ജ്ജമുള്‍ക്കൊണ്ടാണെന്ന് റാവു പറഞ്ഞു. നേരത്തെ സാരാഭായിയുടെ കീഴില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നു റാവു.
തുമ്പയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ 1971 ഡിസംബര്‍ 30നാണ് സാരാഭായ് അന്തരിച്ചത്.












Click it and Unblock the Notifications