റബര്‍: മുഖ്യമന്ത്രി പ്രതിഷേധമറിയിച്ചു
തിരുവനന്തപുരം: റബര്‍ ഇറക്കുമതി ചില തുറമുഖങ്ങളിലൂടെ മാത്രമേ പാടുള്ളൂവെന്ന നിയന്ത്രണം നീക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി എ. കെ. ആന്റണി കേന്ദ്രവ്യവസായമന്ത്രി കമല്‍നാഥിന് കത്തയച്ചു.
കേന്ദ്രത്തിന്റെ ഈ നടപടി മൂലമുണ്ടായ റബറിന്റെ വിലയിടിവ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്ന് കത്തില്‍ പറയുന്നു. ഇതുസംബന്ധിച്ച കേന്ദ്രത്തിന്റെ ഉത്തരവ് എത്രയും വേഗം പിന്‍വലിക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു.
റബര്‍, ഇറക്കുമതി വിശാഖപട്ടണം, കൊല്‍ക്കൊത്ത എന്നീ തുറമുഖങ്ങളിലൂടെ മാത്രമേ പാടുള്ളൂവെന്ന നിയന്ത്രണം നീക്കുകയും എല്ലാ തുറമുഖങ്ങളിലൂടെയും റബര്‍ ഇറക്കുമതി അനുവദിക്കുകയും ചെയ്യുന്ന കേന്ദ്രഉത്തരവ് കേരളത്തെ ദോഷകരമായി ബാധിക്കുമെന്ന് ആന്റണി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications