ഭാര്യയെ കൊന്ന ഭര്‍ത്താവിന് വധശിക്ഷ
മലപ്പുറം: ലൈംഗികപീഡനങ്ങള്‍ക്ക് വഴങ്ങാത്തതിന് ഭാര്യയെ മക്കളുടെ മുന്നില്‍ വച്ച് വെട്ടിക്കൊന്ന ഭര്‍ത്താവിന് കോടതി വധശിക്ഷ വിധിച്ചു.
ഒതായി വെള്ളച്ചാലിലെ നാലകത്ത് നസീറ(24) കൊല ചെയ്യപ്പെട്ട കേസില്‍ ഭര്‍ത്താവ് പാറപ്പുറവന്‍ ബഷീറിനാണ് (32) മലപ്പുറം ജില്ലാ അതിവേഗ കോടതി വധശിക്ഷ വിധിച്ചത്.
അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. പി. സുജാതയാണ് വിധി പുറപ്പെടുവിച്ചത്. മക്കളുടെ മുന്നില്‍ വച്ചുപോലും രതിവൈകൃതങ്ങള്‍ക്കു മുതിരുകയും അതിന് വഴങ്ങാതിരുന്നതിന് അവരുടെ മുന്നില്‍ വച്ച് ഭാര്യയെ വെട്ടിക്കൊല്ലുകയും ചെയ്ത പ്രതിയുടെ ക്രൂരത ഭീകരമാണെന്ന്് വിധിന്യായത്തില്‍ പറഞ്ഞു.
2003 ഏപ്രില്‍ 11നാണ് രണ്ടും ഏഴും വയസായ മക്കളുടെ മുന്നില്‍ വച്ചാണ് നസീറയെ ബഷീര്‍ വെട്ടിക്കൊന്നത്. നസീറയുടെ ദേഹത്ത് 120 മുറിവുകളുണ്ടായിരുന്നു.
ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കുന്നത് പതിവാക്കിയിരുന്ന ബഷീര്‍ തന്റെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങാത്തതു മൂലം ഭാര്യയെ വന്യമായി ആക്രമിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടിയിയില്‍ വാദിച്ചു. നസീറയുടെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ ഇടപെട്ടപ്പോള്‍ ഇത് തങ്ങളുടെ കുടുംബപ്രശ്നമാണെന്ന് പറഞ്ഞ് ബഷീര്‍ അവരെ അകറ്റുകയായിരുന്നു.
തന്നെ നിരന്തരമായി ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്നതു സംബന്ധിച്ച് നസീറ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നത് ശിക്ഷയില്‍ ഇളവ് വരുത്താന്‍ കാരണമാവുന്നില്ലെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കി.
ഹൈക്കോടതിയുടെ അനുമതിക്ക് വിധേയമായിട്ടായിരിക്കും വധശിക്ഷ നടപ്പിലാക്കുക. പ്രതിക്ക് അപ്പീല്‍ സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.












Click it and Unblock the Notifications