സി.പി.എം. സംസ്ഥാനസമ്മേളനം മലപ്പുറത്ത് ഫിബ്രവരിയില്‍
തിരുവനന്തപുരം: അടുത്ത സി.പി.എം. സംസ്ഥാന സമ്മേളനം മലപ്പുറത്തായിരിക്കും. ഇത് സംബന്ധിച്ച് അവസാന തീരുമാനം ആയിട്ടില്ല. ഇപ്പോള്‍ കൂടുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലായിരിയ്ക്കും അവസാന തീരുമാനം എടുക്കുക. അടുത്ത ഫിബ്രവരി 17 മുതല്‍ 20 വരെ സമ്മേളനം നടത്താനാണ് ഇപ്പോഴുള്ള തീരുമാനം.
മുസ്ലിം വിഭാഗത്തിനിടയില്‍ കൂടുതല്‍ സ്വാധിനമുണ്ടാക്കാനുള്ള സി പി എമ്മിന്റെ പദ്ധതിയാണ് മലപ്പുറം അടുത്ത സംസ്ഥാന സമ്മേളന വേദിയായി പരിഗണിയ്ക്കുന്നതിന് പിന്നിലെ വികാരം. മഞ്ചേരി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ ജയമാണ് ഇപ്പോള്‍ ഇത്തരം ഒരു ആലോചന സജീവമാകാന്‍ കാരണം.
പാര്‍ട്ടിയുടെ സംസ്ഥാനസമിതിയോഗത്തിന്റെ ആദ്യദിവസമായ ഓഗസ്റ് 11 ബുധനാഴ്ച ലോക്സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് കഴിഞ്ഞ കേന്ദ്രക്കമ്മിറ്റി അംഗീകരിച്ച രേഖയാണ് ചര്‍ച്ചചെയ്തത്. പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള രേഖ അവതരിപ്പിച്ചു. പി.ബി. അംഗങ്ങളായ ഇ. ബാലാനന്ദന്‍, പ്രകാശ് കാരാട്ട് എന്നിവരും യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. വന്‍ വിജയം നേടിയെങ്കിലും സംസ്ഥാനതലത്തില്‍ പ്രകടമായ ചില പാളിച്ചകളും റിപ്പോര്‍ട്ടിലുണ്ട് എന്നാണ് സൂചന.












Click it and Unblock the Notifications