ഗാന്ധിപ്രതിമ മാറ്റുന്നതിനെതിരെ സമരം
കോട്ടയം: കോട്ടയം നഗരത്തില്‍ നിന്നും ഗാന്ധിപ്രതിമ അപ്രധാനമായ ഒരു സ്ഥലത്തേയ്ക്ക് മാറ്റുന്നതിനെതിരെ ഗാന്ധിയന്മാര്‍ പ്രതിഷേധിയ്ക്കുന്നു.
പ്രതിമ മാറ്റുന്നതിന് പിന്നിലെ കാരണം വ്യക്തമല്ല. കോട്ടയം നഗരമധ്യത്തില്‍ ഏറെക്കാലമായി നിലകൊള്ളുന്ന പ്രതിമയാണ് മഹാത്മാഗാന്ധിയുടേത്. മറ്റൊരു പ്രതിമ കേരളാ കോണ്‍ഗ്രസ് സ്ഥാപകനേതാവ് പി.ടി. ചാക്കോയുടേതാണ്.
ചാക്കോയുടെ പ്രതിമ അവിടെത്തന്നെ നിലനിര്‍ത്തിക്കൊണ്ട് ഗാന്ധിയുടെ പ്രതിമ മാറ്റുന്നതിനെതിരെ ഗാന്ധിയന്മാര്‍ ശക്തമായി പ്രതിഷേധിയ്ക്കുകയാണ്. ഇതിന് പിന്നില്‍ ജില്ലാ അധികൃതരുടെ ഗൂഡാലോചനയുണ്ടെന്നും ആരോപിയ്ക്കപ്പെടുന്നു.












Click it and Unblock the Notifications