Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ഭരണസ്തംഭനം: മുരളി

തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടന നടക്കാത്തതു മൂലം കേരളത്തില്‍ ഭരണം സ്തംഭിച്ചിരിക്കുകയാണെന്നും പുന:സംഘടന സംബന്ധിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കണമെന്നും കെ. മുരളീധരന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പുന:സംഘടന നടത്തണമോയെന്ന കാര്യം മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാവണം. പുന:സംഘട വൈകുന്നതു മൂലം ഭരണം തീര്‍ത്തും നിഷ്ക്രിയമായിരിക്കുന്ന സ്ഥിതിയാണുള്ളത്- മുരളീധരന്‍ ചൂണ്ടിക്കാട്ടി. ആഗസ്ത് 12 വ്യാഴാഴ്ഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

പുന:സംഘടന വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ അതിനനുസരിച്ചുള്ള നടപടികള്‍ ഹൈക്കമാന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടാവും. എല്ലാ കോണ്‍ഗ്രസ് മന്ത്രിമാരെയും മാറ്റണോയെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്റാണ്. മറ്റ് ഘടകകക്ഷി മന്ത്രിമാരെ മാറ്റുന്നത് സംബന്ധിച്ച് തീരുമാനിക്കേണ്ടത് അതാത് ഘടകകക്ഷികളാണ്.

കോണ്‍ഗ്രസിലെ പ്രശ്നങ്ങളല്ല, ഭരണത്തിലെ പ്രശ്നങ്ങളാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമായത്. എന്നിട്ടും ആ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യാതൊരു നടപടിയുമുണ്ടാവുന്നില്ല. ഭരണസ്തംഭനം അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്.

സംഘടനാ തിരഞ്ഞെടുപ്പിന് മുമ്പ് ജില്ലാ, ബ്ലോക്ക് കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ല. ഒരു വിഭാഗത്തെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള പുന:സംഘടനക്കാണ് ഇപ്പോള്‍ നീക്കം.

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നടക്കണം. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളെ തീരുമാനിക്കേണ്ടത് പുതിയ സമിതികളായിരിക്കണം. അടുത്ത ജൂണില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം- മുരളി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+