Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കല്‍ റീഅലോട്ട്മെന്റ് തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ സീറ്റുകളിലേക്കുള്ള റീ അലോട്ട്മെന്റ് ആഗസ്ത് 12 വ്യാഴാഴ്ച തുടങ്ങി. സംസ്ഥാനത്തെ സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ സീറ്റുകളില്‍ ജസ്റിസ് കെ. ടി. തോമസ് കമ്മിഷന്‍ നിര്‍ദേശിക്കുന്ന ഫീസ് ഈടാക്കണമെന്ന സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മെഡിക്കല്‍ സീറ്റുകളിലേക്ക് റീഅലോട്ട്മെന്റ് നടത്തുന്നത്.

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് സീറ്റുകളില്‍ പ്രവേശനം നേടിയവര്‍ സര്‍ക്കാര്‍ കോളജുകളിലെ ഫീസ് നല്‍കിയാല്‍ മതിയാവും എന്ന ധാരണയിലാണ് പല വിദ്യാര്‍ഥികളും നേരത്തെ അലോട്ട്മെന്റ് നേടിയിരുന്നത്. എന്നാല്‍ സുപ്രിം കോടതി വിധി വന്നതോടെ ജസ്റിസ് കെ. ടി. തോമസ് കമ്മിഷന്‍ നിര്‍ദേശിക്കുന്ന ഫീസ് നല്‍കണമെന്ന സ്ഥിതിയിലാണ് ഈ വിദ്യാര്‍ഥികള്‍.

സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടിയ പല വിദ്യാര്‍ഥികളും സഹകരണമേഖലയിലെ മെഡിക്കല്‍ കോളജുകളിലേക്ക് മാറാനുള്ള നീക്കത്തിലാണ്. സഹകരണമേഖലയിലെ പ്രൊഫഷണല്‍ കോളജുകളില്‍ സര്‍ക്കാര്‍ ഫീസ് മാത്രമേ ഈടാക്കൂവെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതേ സമയം അടുത്ത വര്‍ഷവും സഹകരണ മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ് തന്നെയാണോ ഈടാക്കുകയെന്ന് വ്യക്തമല്ല. സാമ്പത്തികശേഷിയില്ലാത്ത പല വിദ്യാര്‍ഥികളും സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സീറ്റ് ഉപേക്ഷിച്ച് ബിഡിഎസിന് ചേരാനം നീക്കം നടത്തുന്നുണ്ട്.

അലോട്ട്മെന്റ് ആഗസ്ത് 30ന് പൂര്‍ത്തിയാവും. അലോട്ട്മെന്റ് പൂര്‍ത്തിയായി അധികം താമസിയാതെ ക്ലാസുകള്‍ തുടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+