എസ്എഎഫ് ഐക്കാര്‍ക്ക് ലാത്തിച്ചാര്‍ജ്
മലപ്പുറം: സ്വാശ്രയ കോളജ് വിദ്യാര്‍ഥിനി ഫാസില ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എടവണ്ണ ജാമിയ നദ്വിയ സ്വാശ്രയകോളജിന് നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കോളജിന് മുന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസുകാരും ഏറ്റുമുട്ടി.
ആഗസ്ത് 12 വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് എസ്എഫ്ഐയുടെ മാര്‍ച്ച് ആരംഭിച്ചത്. കോളജിന് മുന്നില്‍ പൊലീസിന്റെ ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ടുനീങ്ങാന്‍ ശ്രമിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തു.
പൊലീസും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടക്കുന്നതിനിടയില്‍ കോളജിലുണ്ടായിരുന്ന മുജാഹിദുകാര്‍ പുറത്തെത്തി എസ്എഫ്എക്കാരെ ആക്രമിച്ചു. പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു.












Click it and Unblock the Notifications