Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് ബോംബിംഗില്‍ 56 മരണം

കുട്(ഇറാഖ്): കുടില്‍ യുഎസ് സേന നടത്തിയ കനത്ത ബോംബാക്രമണത്തില്‍ 56 ഇറാഖികള്‍ കൊല്ലപ്പെട്ടു. 110 പേര്‍ക്ക് പരിക്കേറ്റു.

ഇറാഖിന്റെ തെക്കന്‍ നഗരമായ കുടില്‍ ഇറാഖി പൊലീസും ഷിയാ നേതാവ് അല്‍ സദറിന്റെ സേനയും തമ്മിലുളള പോരാട്ടം തുടരുകയാണ്. അതിനിടയിലാണ് അല്‍ സദര്‍ സേനയ്ക്കെതിരെ യുഎസ് ശക്തമായ ബോംബാക്രമണം നടത്തിയത്.

കുടിന്റെ തെക്കന്‍ പ്രദേശമായ അല്‍-ഷാകിയയിലാണ് യുഎസ് വിമാനങ്ങള്‍ ബോംബാക്രമണം നടത്തിയതെന്ന് കുട് ആശുപത്രി ഡയറക്ടര്‍ ഖാദര്‍ ഫദല്‍ അരര്‍ പറഞ്ഞു. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്ന് പറയപ്പെടുന്നു.

18 വീടുകള്‍ ബോംബാക്രമണത്തില്‍ തകര്‍ന്നു. 56 പേര്‍ കൊല്ലപ്പെട്ടു. 110 പേര്‍ക്കെങ്കിലും പരിക്കുണ്ട്. - ഖാദര്‍ ഫദല്‍ അരര്‍ വിവരിച്ചു. ഇറാഖി പൊലീസും അല്‍ സദര്‍ സേനയും തമ്മില്‍ കഴിഞ്ഞ ദിവസമാണ് കുടില്‍ പോരാട്ടം തുടങ്ങിയത്. സദര്‍ പ്രസ്ഥാനത്തിന്റെ കുടിലെ പ്രധാന ഓഫീസ് യുഎസ് ബോംബിംഗില്‍ പാടെ തകര്‍ന്നു. പക്ഷെ ഓഫീസിലുള്ള ആര്‍ക്കും പരിക്കില്ല. ഒരു പക്ഷെ ഓഫീസിനകത്ത് നിറയെ തീവ്രവാദികളാണെന്ന് കരുതിയായിരിക്കാം യുഎസ് ആക്രമണം നടത്തിയതെന്ന് ഖാദര്‍ ഫദല്‍ അരര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+