Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫിലേക്ക് കൂടുതല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് സര്‍വീസ്

കോഴിക്കോട്: യാത്രക്കാരുടെ ആധിക്യം കണക്കിലെടുത്ത് ഇന്ത്യന്‍ എയര്‍ലൈന്‍സ് കോഴിക്കോട്-ഗള്‍ഫ് റൂട്ടില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തും.

ഓണക്കാലമായതിനാലാണ് ഗള്‍ഫ് മേഖലയിലേയ്ക്ക് കേരളത്തിലേയ്ക്കും കേരളത്തില്‍ നിന്നും യാത്രക്കാരുടെ എണ്ണം കൂടിയിട്ടുള്ളത്.

ഷാര്‍ജയിലേക്ക് ആഗസ്ത് 28, സപ്തംബര്‍ 4, 5, 6 തിയ്യതികളില്‍ ഐ.സി. 2595 രാവിലെ 9.05ന് പുറപ്പെടും. ആഗസ്ത് 30 നും സപ്തംബര്‍ ആറിനും ഐ.സി. 925 കോഴിക്കോട്-മസ്ക്കറ്റ് വിമാനം ഷാര്‍ജ വഴി സര്‍വീസ് നടത്തും. വൈകുന്നേരം 6.30 ന് പുറപ്പെടും.

ആഗസ്ത് 28, 31, സപ്തംബര്‍ 2, 4 തിയ്യതികളില്‍ ഐ.സി. 595 വിമാനം കൊച്ചിയിലിറങ്ങാതെ നേരിട്ട് കോഴിക്കോട്ട് നിന്ന് ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തും.

ആഗസ്ത് 30, സപ്തംബര്‍ 1, 3, 6 തിയ്യതികളില്‍ ഐ.സി. 1997 കോഴിക്കോട്ട് നിന്ന് ദോഹയിലേക്ക് സര്‍വീസ് നടത്തും. ആഗസ്ത് 30 നും സപ്തംബര്‍ 6 നും രാവിലെ 8.25 നാണ് പുറപ്പെടുക. സപ്തംബര്‍ ഒന്ന്, മൂന്ന് തിയ്യതികളില്‍ കാലത്ത് 7.15 നും പുറപ്പെടും. ഇതുകാരണം ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ഐ.സി. 925 ആഗസ്ത് 30, സപ്തംബര്‍ 1, 3, 4, 6 തിയ്യതികളില്‍ ഉണ്ടാവില്ല. കോഴിക്കോട്ട് നിന്ന് ചെന്നൈക്കുള്ള ഐ.സി. 926 ആഗസ്ത് 30, സപ്തംബര്‍ 6 തിയ്യതികളിലും ഉണ്ടാവില്ല. കോഴിക്കോട്ട് നിന്ന് ചെന്നൈയ്ക്കുള്ള ഐ.സി. 926 ആഗസ്ത് 30, സപ്തംബര്‍ 6 തിയ്യതികളിലും ഉണ്ടാവില്ല.

കോഴിക്കോട്ട് നിന്ന് കൊച്ചിയിലേക്കുള്ള ഐ.സി. 595 ആഗസ്ത് 28, 31 സപ്തബര്‍ 2, 4 തിയ്യതികളിലും കോഴിക്കോട്ട് നിന്ന് മുംബൈക്കുള്ള ഐ.സി. 596 ആഗസ്ത് 29, സപ്തംബര്‍ 1, 3, 5 തിയ്യതികളിലും ഉണ്ടാവില്ല.

മുംബൈയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ഐ.സി. 595 ആഗസ്ത് 29, സപ്തംബര്‍ 4, 5 തിയ്യതികളിലും മുംബൈയില്‍ നിന്ന് ഗോവ വഴി കോഴിക്കോട്ടേക്കുള്ള ഐ.സി. 597 സപ്തംബര്‍ 1, 3 തിയ്യതികളിലും ഉണ്ടാവില്ല.

ഗള്‍ഫില്‍ നിന്ന് വാങ്ങിയ റിട്ടേണ്‍ ടിക്കറ്റുള്ളവര്‍ യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് റീ കണ്‍ഫേം ചെയ്യണമെന്നും വിമാനകമ്പനി അധികൃതര്‍ അഭ്യര്‍ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+