Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രവുമായി ഇടയണം: ജോസ്

തിരുവനന്തപുരം: കേരളത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ വേണ്ടിവന്നാല്‍ കേന്ദ്രവുമായി ഇടയണമെന്ന് കെപിസിസി ഉപാധ്യക്ഷന്‍ എ.സി. ജോസ്. ആഗസ്ത് 13 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിന്റെ പല നയങ്ങളും കേരളത്തെ അവഹേളിയ്ക്കുന്ന തരത്തിലുള്ളതാണ്. റബര്‍ ഇറക്കുമതിയ്ക്കുള്ള തുറമുഖ നിയന്ത്രണം പിന്‍വലിയ്ക്കുന്നത് കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കും. ടയര്‍ ലോബിയുടെ ഗൂഡാലോചനയ്ക്ക് കേരളം വഴങ്ങിയിരിക്കുകയാണ്. - അദ്ദേഹം ആരോപിച്ചു.

വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ കാര്യത്തിലും എല്‍എന്‍ജി ടെര്‍മിനലിന്റെ കാര്യത്തിലും കേന്ദ്രം കേരളത്തെ അവഗണിയ്ക്കുകയാണ്. ദുരിതാശ്വാസം അനുവദിയ്ക്കുന്ന കാര്യത്തിലും കടുത്ത അവഗണനയാണ് കേരളം നേരിടുന്നത്. കേരളത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ ഏതറ്റം വരെയും പോകണമെന്നും അദ്ദേഹം പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+