Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടി: തീരുമാനം വെള്ളിയാഴ്ച

കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ലീഗ് ഹൗസില്‍ ആഗസ്ത് 13 വെള്ളിയാഴ്ച ചേരും. ഈ യോഗത്തില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും.

പഴയ സംസ്ഥാനകൗണ്‍സില്‍ യോഗമാണ് വെള്ളിയാഴ്ച നടക്കുക. ലീഗ് സെക്രട്ടേറിയറ്റ് ഒഴിവാക്കി 35 അംഗ പ്രവര്‍ത്തകസമിതി മതിയെന്ന തീരുമാനം വെള്ളിയാഴ്ച കൈക്കൊള്ളും. പുതിയ സംസ്ഥാന കൗണ്‍സില്‍ യോഗം ആഗസ്ത് 14 ശനിയാഴ്ച ചേരും.

മന്ത്രിസ്ഥാനവും ജനറല്‍ സെക്രട്ടറി സ്ഥാനവും ഒരുമിച്ച് കൊണ്ടുനടക്കാന്‍ വിഷമമാണെന്ന് കുഞ്ഞാലിക്കുട്ടി തന്നെ ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. പകരം ഒരു പക്ഷെ ഇപ്പോഴത്തെ സംസ്ഥാന ട്രഷറര്‍ ഉമ്മര്‍ ബാഫക്കി തങ്ങളെ ജനറല്‍ സെക്രട്ടറിയാക്കിയേക്കും എന്ന ഒരു സൂചന നേരത്തെയുണ്ടായിരുന്നു.

കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ ഉമ്മര്‍ ബാഫക്കി തങ്ങളെ ജനറല്‍ സെക്രട്ടറിയാക്കിയാല്‍ ഫലത്തില്‍ ലീഗ് നേതൃത്വം കുഞ്ഞാലിക്കുട്ടിയുടെ കയ്യില്‍തന്നെ ഇരിയ്ക്കുന്നതിന് തുല്ല്യമാണ്. ഇതിനെതിരെ മുന്‍ മന്ത്രി ഇ.ടി. മുഹമ്മദ്ബഷീറും കൂട്ടരും രംഗത്തുണ്ട്. കുഞ്ഞാലിക്കുട്ടിയ്ക്ക് പകരമായി ഒരാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ലീഗ് നേതൃത്വത്തെ വിഷമിപ്പിയ്ക്കുന്നത്. അതിനാല്‍ തിരഞ്ഞെടുപ്പ് ആകുന്നത് വരെ തല്ക്കാലം കുഞ്ഞാലിക്കുട്ടി രണ്ട് സ്ഥാനവും തുടരട്ടെ എന്ന ഒരഭിപ്രായവും ലീഗില്‍ ശക്തമായുണ്ട്.

ലീഗ് ഭാരവാഹികളില്‍ രണ്ട് പേര്‍ മാറിയേക്കും. ലീഗ് അഖിലേന്ത്യാസെക്രട്ടറി കൂടിയായ ഇ. അഹമ്മദ് കേന്ദ്രമന്ത്രിസഭയില്‍ അംഗമായതിനാല്‍ ഇദ്ദേഹം സംസ്ഥാന വൈസ് പ്രസിഡന്റ്സ്ഥാനം ഒഴിഞ്ഞേക്കും. എറണാകുളം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ടി.എ. അഹമ്മദ് കബീര്‍ ജോയിന്റ് സെക്രട്ടറി സ്ഥാനം ഒഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+