നവാബ് രാജേന്ദ്രന്റെ സംസ്കാരം: പോലീസ് കേസെടുത്തു
തിരുവനന്തപുരം: നവാബ് രാജേന്ദ്രന്റെ മൃതദേഹം രഹസ്യമായി മറവ് ചെയ്ത സംഭവത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇത് സംബന്ധിച്ച പ്രഥമ വിവര റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
നിയമസഹായ വേദി അധ്യക്ഷനായ അഡ്വ. സ്റീഫന്‍ റൊസാരിയോയുടെ പരാതിയില്‍ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യന്‍ മജിസ്ട്രേട്ട് എസ്. നാരായണക്കുറുപ്പാണ് കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ മെഡിക്കല്‍ കോളേജ് പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നത്.
മെഡിക്കല്‍കോളേജ് വിദ്യാര്‍ത്ഥികളുടെ പഠനാര്‍ത്ഥം മെഡിക്കല്‍കോളേജ് അധികൃതരെ ഏല്‍പിച്ചിരുന്ന നവാബിന്റെ മൃതശരീരത്തില്‍ പ്രതിരോധ മരുന്നുകളൊന്നും പുരട്ടാതിരുന്നതിനെ തുടര്‍ന്ന് ശരീരം അഴുകിയിരുന്നു. തുടര്‍ന്ന് രഹസ്യമായി കുഴിച്ചുമൂടുകയും ചെയ്തുവെന്നാണ് കേസ്. കേസില്‍ മെഡിക്കല്‍കോളേജ് സൂപ്രണ്ട്, പ്രിന്‍സിപ്പല്‍ എന്നിവര്‍ പ്രതികളാണ്.












Click it and Unblock the Notifications