കേരളത്തെ സഹായിക്കില്ലെന്ന് പറഞ്ഞില്ല: പവാര്‍
തിരുവനന്തപുരം: കേരളത്തിന് വരള്‍ച്ചാദുരിതാശ്വാസം നല്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി ശരത് പവാര്‍.
ആഗസ്ത് 13 വെള്ളിയാഴ്ച മുഖ്യമന്ത്രി എ.കെ. ആന്റണിയെ ഫോണില്‍ വിളിച്ചാണ് ശരത് പവാര്‍ ഇക്കാര്യം അറിയിച്ചത്. രാജ്യത്തിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളം വ്യത്യസ്തമാണെന്ന് മാത്രമാണ് സാന്ദര്‍ഭികമായി താന്‍ പറഞ്ഞതെന്നും ശരത് പവാര്‍ ആന്റണിയെ അറിയിച്ചു.
മുഖ്യമന്ത്രി ആഗസ്ത്19ന് ദില്ലിയില്‍ പോകുന്നുണ്ട്. ആഗസ്ത് 20ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും ശരത് പവാര്‍ ഉറപ്പ് നല്കിയിട്ടുണ്ട്. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ബ ്യൂറോ വഴി ഇക്കാര്യത്തില്‍ ഒരു വിശദീകരണവും ശരത് പവാര്‍ നല്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇനി കൂടുതല്‍ തെറ്റിദ്ധാരണ ആര്‍ക്കും ഉണ്ടാകില്ലെന്നും ശരത് പവാര്‍ പറഞ്ഞു.












Click it and Unblock the Notifications