റബര്‍ ഇറക്കുമതി തടയും: തോമസ്
കോലഞ്ചേരി: റബര്‍ ഇറക്കുമതിയ്ക്ക് കൊച്ചിതുറമുഖം തുറന്നുകൊടുക്കാനുള്ള തീരുമാനത്തെ എന്തുവിലകൊടുത്തും തടയുമെന്ന് പി.സി. തോമസ് എംപി.
കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിയ്ക്കണം. റബര്‍ ഇറക്കുമതി കര്‍ഷകരുടെ ജീവിതത്തിന്റെ താളം തെറ്റിയ്ക്കും. വന്‍തോതില്‍ കള്ളക്കടത്ത് നടക്കുവാനും കാരണമാകും. - തോമസ് പറഞ്ഞു.
കേന്ദ്രസര്‍ക്കാരും റബര്‍ വ്യവസായികളുടെ ലോബികളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് റബര്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് രണ്ട് തുറമുഖങ്ങള്‍ മാത്രമാണ് റബര്‍ ഇറക്കുമതിയ്ക്ക് തുറന്നുകൊടുത്തിരുന്നത്. ഇപ്പോള്‍ എല്ലാ തുറമുഖങ്ങള്‍ വഴിയും റബര്‍ ഇറക്കുമതി ചെയ്യാന്‍ അനുവാദം നല്കിയിരിക്കുകയാണ്. ഇത് കേരളത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിയ്ക്കും. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications