അല്‍ സദറിന് പരിക്ക്
നജഫ്: സഖ്യസേനയുമായുള്ള അതിരൂക്ഷമായ ഏറ്റുമുട്ടലില്‍ ഷിയാ തീവ്രവാദി നേതാവ് മുഖ്താദ അല്‍- സദറിന് പരിക്കേറ്റതായി റിപ്പോര്‍ട്ട്.
നജഫില്‍ ഇപ്പോഴും സഖ്യസേനയും സദറിന്റെ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. നജഫിന് വിശുദ്ധദേവാലയമായ ഇമാം അലി പള്ളിയില്‍ സദര്‍ അഭയം തേടിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
സദറിനെ സംരക്ഷിയ്ക്കാന്‍ പോരാളികള്‍ അദ്ദേഹത്തിന് ചുറ്റും കാവലിരിയ്ക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയിലധികമായി നജഫില്‍ സഖ്യസേനയ്ക്കെതിരെ ചെറുത്തുനില്പ് തുടരുകയാണ് സദര്‍ സേന. അവസാന തുള്ളി രക്തം ചൊരിയും വരെ സഖ്യസേനയ്ക്കെതിരെ പോരാടുമെന്ന നിലപാടിലാണ് സദര്‍.
ഏറ്റുമുട്ടലില്‍ സദറിന്റെ ശരീരത്തില്‍ മൂന്നിടത്ത് മുറിവേറ്റതായി അദ്ദേഹത്തിന്റെ അനുയായി അഹമ്മദ് അല്‍-ഷെയ്ബാനിയാണ് വെളിപ്പെടുത്തിയത്. ഷെല്ലാക്രമണത്തിലാണ് സദറിന് പരിക്കേറ്റതെന്ന് കരുതുന്നു.
അല്‍ സദറിന്റെ നെഞ്ചിലും കാലിലുമാണ് പരിക്കേറ്റതെന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി ഇറാഖ് ആഭ്യന്തര മന്ത്രാലയ വക്താവ് കേണല്‍ അഡ്നന്‍ അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. പക്ഷെ അദ്ദേഹം കൂടുതല്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഇമാം പള്ളിയെ യുഎസ്-ഇറാഖി സേന വളഞ്ഞിട്ടുണ്ടെങ്കിലും പള്ളിയ്ക്കുള്ളില്‍ പരിശോധന നടത്താന്‍ തുനിഞ്ഞിട്ടില്ല. ഇസ്ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധദേവാലയത്തില്‍ പ്രവേശിച്ചുവെന്ന വിമര്‍ശനം ഒഴിവാക്കാനാണിത.
കഴിഞ്ഞ ദിവസം അല്‍-സദറിന്റെ വീട്ടില്‍ യുഎസ് സേന പ്രവേശിച്ചിരുന്നു. പക്ഷെ വീട് ഒഴിഞ്ഞുകിടക്കുന്നതാണ് കണ്ടത്.












Click it and Unblock the Notifications