കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ ട്രക്ക് ഡ്രൈവര്‍മാരെ റാഞ്ചി

  • By Staff
Google Oneindia Malayalam News

ബാഗ്ദാദ്: തീവ്രവാദി സംഘടന വീണ്ടും ഇറാഖില്‍ ട്രക്ക് ഡ്രൈവര്‍മാരെ ബന്ദികളാക്കി. അറബികളായ ഒരു സംഘം ട്രക്ക് ഡ്രൈവര്‍മാരെയാണ് തീവ്രവാദികള്‍ ബന്ദികളാക്കിയത്.

യുഎസ് സേനയ്ക്ക് ഇലക്ട്രിക്കല്‍ സാധനങ്ങളും മറ്റ് ഉപകരണങ്ങളും കൊണ്ടുപോവുകയായിരുന്നു ഈ ട്രക്ക് ഡ്രൈവര്‍മാര്‍. ഇവരെ തീവ്രവാദികള്‍ ബന്ദികളാക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആഗസ്ത് 13 വെള്ളിയാഴ്ച രാവിലെയാണ് അല്‍ ജസീറ ടെലിവിഷന്‍ സംപ്രേഷണം ചെയ്തത്.

സിറിയയില്‍ നിന്നുള്ള മൂന്ന് പേരെയും ലബനണില്‍ നിന്നുള്ള രണ്ട് പേരെയും ഉള്‍പ്പെടെ അഞ്ച് ട്രക്ക് ഡ്രൈവര്‍മാരെയാണ് തീവ്രവാദികള്‍ റാഞ്ചിയത്. ഈ അഞ്ചുപേരെയും മുഖം മൂടികളണിഞ്ഞ, തോക്ക് ധാരികളായ തീവ്രവാദികള്‍ വളഞ്ഞിരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് കാണിച്ചത്.

ദി മാസ്റര്‍ ഓഫ് മാര്‍ടയേഴ്സ് എന്ന തീവ്രവാദിസംഘമാണ് ട്രക്ക് ഡ്രൈവര്‍മാരെ ബന്ദികളാക്കിയതെന്നും അല്‍ ജസീറ റിപ്പോര്‍ട്ടര്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X