ജിടിബി ഇനി ഓറിയന്റല്‍ ശാഖകള്‍
ദില്ലി: ഗ്ലോബര്‍ ട്രസ്റ് ബാങ്കില്‍(ജിടിബി) ഏര്‍പ്പെടുത്തിയിരുന്ന മൊറട്ടോറിയം പിന്‍വലിച്ചു. ആഗസ്ത് 14 ശനിയാഴ്ചയാണ് മൊറട്ടോറിയം പിന്‍വലിച്ചതായി റിസര്‍വ് ബാങ്ക് പ്രഖ്യാപനം വന്നത്.
ശനിയാഴ്ച മുതല്‍ ഗ്ലോബല്‍ ട്രസ്റ്ബാങ്ക് ശാഖകള്‍ ഓറിയന്റല്‍ ബാങ്കിന്റെ ശാഖകളായി പ്രവര്‍ത്തനം തുടങ്ങി. ഗ്ലോബല്‍ ട്രസ്റ് ബാങ്ക് ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സില്‍ ലയിപ്പിച്ചതായി പ്രഖ്യാപിയ്ക്കുന്ന ഉത്തരവ് ലഭിച്ചതായി ഓറിയന്റല്‍ ബാങ്ക് ജനറല്‍ മാനേജര്‍ ആര്‍. മധോക് പറഞ്ഞു.
ഗ്ലോബല്‍ ട്രസ്റ്ബാങ്കിന്റെ എടിഎമ്മുകള്‍ ഇനി മുതല്‍ ഓറിയന്റല്‍ ബാങ്കിന്റെ എടിഎമ്മുകളായി പ്രവര്‍ത്തിയ്ക്കും. ജൂലായ് 24നാണ് ഗ്ലോബല്‍ ട്രസ്റ് ബാങ്കിന് മൊറട്ടോറിയം പ്രഖ്യാപിച്ചത്. മൊറട്ടോറിയം പ്രഖ്യാപിച്ച സമയത്ത് ഗ്ലോബല്‍ ട്രസ്റ് ബാങ്കില്‍ അക്കൗണ്ടുള്ള ഒരാള്‍ക്ക് പരമാവധി പിന്‍വലിയ്ക്കാവുന്ന തുക 10,000 രൂപയാക്കി നിജപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications