റിലയന്‍സ് ഫോണ്‍ നിരക്ക് കുറച്ചു
തിരുവനന്തപുരം: റിലയന്‍സ് ഇന്ത്യ മൊബൈല്‍ കമ്പനി പ്രീപെയ്ഡ് കണക്ഷന്റെ കാള്‍ സമയ നിരക്കുകള്‍ കുറച്ചു. പതുക്കിയ നിരക്ക് അനുസരിച്ച് ഒരു മിനിട്ടിന് 99 പൈസ നല്‍കിയാല്‍ മതിയാവും. ഇത് 2.49 രൂപയായിരുന്നു. 60 ശതമാനത്തോളം കുറവാണ് വരുത്തിയിരിയ്ക്കുന്നത്.
മറ്റൊരു റിലയന്‍സ് ഫോണിലേയ്ക്കും ഫിക്സഡ് വയര്‍ലസ് ഫോണിലേയ്ക്കുമുള്ള നിരക്കാണ് പുതുക്കയിത്.
ജി എസ് എം മൊബൈല്‍ ഫോണിലേയക്കും ലാന്‍ഡ് ഫോണിലേയ്ക്കുമുള്ള നിരക്കുകള്‍ 1.79 രൂപയാക്കിയിട്ടുണ്ട്. ഇത് നേരത്തേ 2.49 രൂപയും 2.99 രൂപയുമായിരുന്നു.
ജി എസ് എം മൊബൈല്‍ ഫോണ്‍ സൗകര്യ ദാതാക്കളായ എയര്‍ ടെല്‍ പുറത്തേയ്ക്കുള്ള എല്ലാ കാളുകള്‍ക്കും 2.25 രൂപയാണ് ഈടാക്കുന്നത്. റിലയന്‍സ് നിരക്ക് കുറച്ചെങ്കിലും മറ്റ് കമ്പനികള്‍ ഒന്നും തന്നെ ഇതുവരെ നിരക്ക് ഇളവ് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഈ കമ്പനികളും വൈകാതെ നിരക്ക് ഇളവ് പ്രഖ്യാപിയ്ക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications