ഇറാക്കിലെ സ്ഫോടനത്തില്‍ മലയാളി മരിച്ചു
കൊച്ചി: ഇറാക്കി തലസ്ഥാനമായ ബാഗ്ദാദില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ മലയാളി കൊല്ലപ്പെട്ടു. നെടുമ്പാശേരി തുരുത്തിശേരി ആലുക്ക പറവട്ടി വീട്ടില്‍ എബ്രഹാമിന്റെ മകന്‍ എല്‍ദോ എബ്രഹാം (30) ആണ് മരിച്ചത്.
ആഗസ്ത് 12 വ്യാഴാഴ്ച വൈകീട്ട് 5.30ന്എല്‍ദോയും മറ്റ് നാല് പേരും സഞ്ചരിച്ചിരുന്ന കാര്‍ സ്ഫോടനത്തില്‍ പെട്ട് തകര്‍ന്നു. ഒപ്പമുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മരണവിവരം വീട്ടില്‍ അറിയുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടയിലാണ് മരിച്ചത്.
ബ്രിട്ടീഷ് കമ്പനിയായ പ്രൈം പ്രൊജക്ട് ഇന്റര്‍നാഷണലില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈെസറായിരുന്ന എല്‍ദോ ഒമ്പത് മാസം മുമ്പാണ് ഇറാക്കിലേക്ക് പോയത്. ഓണത്തിന് നാട്ടിലെത്തിയതിന് ശേഷം സിറിയയിലേക്ക് പോകുമെന്ന് എല്‍ദോ വീട്ടുകാരെ അറിയിച്ചിരുന്നു. വ്യാഴാഴ്ച എല്‍ദോ വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഞായറാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിക്കാമെന്ന് കമ്പനി അധികൃതര്‍ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഇറാക്കിലെ സ്ഫോടനങ്ങളില്‍ ഒരു മലയാളി മരിക്കുന്നത്.
അകപറമ്പ് അരീയ്ക്കല്‍ ചിന്നമ്മയാണ് എല്‍ദോയുടെ അമ്മ. സഹോദരങ്ങള്‍: വര്‍ഗീസ്, മറിയാമ്മ, ഏലിയാമ്മ, കുഞ്ഞുമോള്‍ ഏലിയാസ്, സാബു, ഷാനി, ഷൈബി.












Click it and Unblock the Notifications