Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിസഭാ പുന:സംഘടനയ്ക്ക് ഉപസമിതി

ദില്ലി: കേരളത്തിലെ മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മൂന്നംഗ എഐസിസി ഉപസമിതിയെ നിയോഗിച്ചു. പ്രണബ് മുക്കര്‍ജി ചെയര്‍മാനായ സമിതിയില്‍ മാര്‍ഗരറ്റ് ആല്‍വ, അഹമ്മദ് പട്ടേല്‍ എന്നിവരാണ് അംഗങ്ങള്‍.

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മുഖ്യമന്ത്രി എ. കെ. ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് ഉപസമിതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 21ന് നടക്കുന്ന എഐസിസി സമ്മേളനത്തിന് ശേഷം പുന:സംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കും.

കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയും നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമനും ആഗസ്ത് 13 വെള്ളിയാഴ്ച സോണിയാഗാന്ധിയുമായി പ്രത്യേകമായി ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിസഭാ പുന:സംഘട വൈകിക്കരുതെന്ന് ഇരുവരും സോണിയയോട് ആവശ്യപ്പെട്ടു. പ്രണബ് മുക്കര്‍ജിയുമായും വക്കം ചര്‍ച്ച നടത്തി.

ഗുജറാത്തില്‍ നിന്ന് വെള്ളിയാഴ്ച രാത്രി മടങ്ങിയെത്തിയ അഹമ്മദ് പട്ടേലുമായും മാര്‍ഗരറ്റ് ആല്‍വയുമായും വക്കം ചര്‍ച്ച നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+