Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട് കമ്മീഷന്റെ കാലാവധി നീട്ടി

കോഴിക്കോട്: മാറാട് കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ ആന്റ് എന്‍ക്വയറി കമ്മീഷന്റെ കാലാവധി നീട്ടി. 2005 ഫിബ്രവരി രണ്ട്വരെ ആറുമാസമാണ് അധികമായി അനുവദിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം കമ്മീഷന്‍ ഓഫീസില്‍ ലഭിച്ചു.

കമ്മീഷന്റെ കാലാവധി 2004 ആഗസ്ത് 22ന് അവസാനിക്കേണ്ടതായിരുന്നു. ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, ഉയര്‍ന്ന പോലീസ്-സിവില്‍ ഉദ്യേഗസ്ഥര്‍ എന്നിങ്ങനെ ഉന്നതര്‍ ഉള്‍പ്പെട്ടതാണ് സാക്ഷിപ്പട്ടിക. പോലീസ് അന്വേഷണ രേഖകള്‍ കിട്ടാനും കാലതാമസമുണ്ടായി. വ്യക്തികളും സംഘടനകളുമായി 39സാക്ഷികളുള്‍പ്പെടുന്നതാണ് ഇപ്പോഴത്തെ പട്ടിക. വിസ്താരം തുടരുന്ന മുറയ്ക്ക് ഇനിയും പേരുകള്‍ ഉള്‍പ്പെടുത്തും. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നതിനെതിരായി പോലീസിന്റെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

2004 ആഗസ്ത് 21നാണ് അടുത്ത സിറ്റിങ്ങ്. അന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കേസരി ലേഖകന്‍ ആര്‍. സഞ്ജയന്‍ എന്നിവരില്‍ നിന്ന് മൊഴിയെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+