നെഹ്രു ട്രോഫി: രേണുകചൗധരിയെത്തും
ആലപ്പുഴ: നെഹ്രുട്രോഫി വള്ളംകളി കേന്ദ്ര ടൂറിസം മന്ത്രി രേണുകാ ചൗധരി ഉദ്ഘാടനം ചെയ്യും. ആഗസ്ത് 14 ശനിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് ഉദ്ഘാടനച്ചടങ്ങ്.
17 ചുണ്ടന്‍വള്ളങ്ങളും 53 കളിവള്ളങ്ങളുമാണ് ഇക്കുറി മത്സരിയ്ക്കുന്നത്. ടൂറിസം മന്ത്രി പി. ശങ്കരന്‍ അധ്യക്ഷനായിരിക്കും. മന്ത്രി ജി. കാര്‍ത്തികേയന്‍ സ്മരണിക പ്രകാശിപ്പിയ്ക്കും. ഡോ.കെ.എസ്. മനോജ് എംപി സ്പോണ്‍സര്‍മാര്‍ക്ക് ഉപഹാരങ്ങള്‍ നല്കും.
കെ.സി. വേണുഗോപാല്‍ എംഎല്‍എ മുഖ്യാതിഥികള്‍ക്ക് ഉപഹാരം നല്കും. മന്ത്രി കെ.ആര്‍. ഗൗരിയമ്മ സമ്മാനദാനം നിര്‍വഹിയ്ക്കും.












Click it and Unblock the Notifications