അസമില്‍ സ്ഫോടനം; 15 മരണം
ഗുവാഹട്ടി: അസമില്‍ സ്വാതന്ത്യ്രദിന ചടങ്ങിനിടെയുണ്ടായ സ്ഫോടനത്തില്‍ 15 പേര്‍ മരിച്ചു. ഉള്‍ഫ തീവ്രവാദികളാണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
അസമിലെ ദേമാജി ടൗണിലെ ഒരു കോളജ് കവാടത്തിലാണ് ബോംബ് സ്ഫോടനമുണ്ടായത്. സ്വാതന്ത്യ്രദിനത്തോട് അനുബന്ധിച്ചുള്ള ഔദ്യോഗിക ചടങ്ങ് നടക്കുമ്പോഴാണ് ബോംബ് സ്ഫോടനം ഉണ്ടായത്. പരേഡില്‍ പങ്കെടുക്കാനും ചടങ്ങ് കാണാനുമെത്തിയ സ്കൂള്‍ കുട്ടികളും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ പെടുന്നു.
സ്വാതന്ത്യ്രദിനം ബഹിഷ്കരിക്കാന്‍ ഉള്‍ഫ ആഹ്വാനം ചെയ്തിരുന്നു. അക്രമസാധ്യത കണക്കിലെടുത്ത് 15,000ഓളം പൊലീസുകാരെയും പാരാമിലിട്ടറി സൈനികരെയും നിയോഗിച്ചിട്ടും സ്ഫോടനം തടയാനായില്ല.












Click it and Unblock the Notifications