സിപിഐക്ക് ദേശീയാംഗീകാരം നഷ്ടമായി
ദില്ലി: ദേശീയപാര്‍ട്ടിയെന്ന നിലയിലുള്ള സിപിഐയുടെ അംഗീകാരം നഷ്ടമായി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ സിപിഐക്കുള്ള അംഗീകാരം പിന്‍വലിച്ചു.
കേരള കോണ്‍ഗ്രസ് (ജോസഫ്), തമിഴ്നാട്ടിലെ എംഡിഎംകെ എന്നീ പാര്‍ട്ടികളുടെ സംസ്ഥാന പാര്‍ട്ടിയെന്ന പദവിയും കമ്മിഷന്‍ റദ്ദാക്കി.
ദേശീയപാര്‍ട്ടിയായി പരിഗണിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാലാണ് സിപിഐക്ക് ദേശീയപാര്‍ട്ടിയെന്ന അംഗീകാരം നഷ്ടമായത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമുണ്ടായത്.
ദേശീയപാര്‍ട്ടിയായി അംഗീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ ഇവയാണ്: പാര്‍ട്ടിക്ക് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി 11 ലോക്സഭാംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പിലോ നിയമസഭാ തിരഞ്ഞെടുപ്പിലോ നാല് സംസ്ഥാനങ്ങളില്‍ ആറ് ശതമാനം വീതം വോട്ടും നാല് ലോക്സഭാ സീറ്റുമുണ്ടായിരിക്കം.
സിപിഐക്ക് ആകെ 10 ലോക്സഭാംഗങ്ങളേയുള്ളൂ. രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് ആറ് ശതമാനം വോട്ട് ലഭിച്ചത്- കേരളത്തിലും മണിപ്പൂരിലും. രണ്ട് വ്യവസ്ഥകളും പാലിക്കാന്‍ കഴിയാത്തതിനാലാണ് സിപിഐക്ക് ദേശീയപാര്‍ട്ടിയെന്ന അംഗീകാരം നഷ്ടമായത്.












Click it and Unblock the Notifications