പൊതുമിനിമം പരിപാടിയില്‍ ഊന്നല്‍
ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ചുവപ്പുകോട്ടയില്‍ സ്വാതന്ത്യ്രദിനപ്രസംഗം നടത്തി. പൊതുമിനിമം പരിപാടി നടപ്പാലിക്കുന്നതില്‍ തന്റെ സര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
45 മിനുട്ട് നീണ്ട പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പുതിയ നയപ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. ഒരു പക്ഷേ ഇതാദ്യമായിട്ടായിരിക്കും പ്രധാനമന്ത്രിയുടെ സ്വാതന്ത്യ്രദിന പ്രസംഗത്തില്‍ പുതിയ പദ്ധതി പ്രഖ്യാപനങ്ങളൊന്നും നടത്താത്തത്.
രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സര്‍ക്കാരിനും പെരുമാറ്റച്ചട്ടം വേണമെന്ന് മന്‍മോഹന്‍സിംഗ് പറഞ്ഞു. പൊതുജീവിതത്തില്‍ എല്ലാ വ്യക്തികള്‍ക്കും ധാര്‍മികചട്ടമുണ്ടാവണം.
ദേശീയ പൊതുമിനിമം പരിപാടി നടപ്പിലാക്കുന്നതില്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കൃഷി, ജലം, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, തൊഴില്‍, ഗ്രാമവികസനം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. വൈദ്യുതി, റോഡുകള്‍, റെയില്‍വെ, തുറമുഖങ്ങളും വിമാനത്താവളങ്ങളും എന്നിവയാണ് വികസനത്തിനായി ശ്രദ്ധ പതിപ്പിക്കേണ്ട മറ്റ് പ്രധാന മേഖലകള്‍.
തീവ്രവാദത്തെയും വര്‍ഗീയവാദത്തെയും ചെറുക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്. സാധാരണജീവിതത്തെ തടസപ്പെടുത്തുന്ന എല്ലാ തരം ശക്തികള്‍ക്കെതിരെയും പോരാടേണ്ടതുണ്ട്.
ഗ്രാമീണമേഖലയില്‍ പുതിയ ജലനയം കൊണ്ടുവരും. ദാരിദ്യ്രനിര്‍മാര്‍ജനം, പിന്നോക്ക വിഭാഗ വികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കും. സ്വകാര്യസംരംഭകര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കും. സാമൂഹികനീതി ഉറപ്പാക്കിയുള്ള ഉന്നതവിദ്യാഭ്യാസ വികസനം കൈവരുത്തും- പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications