Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്രമം വികസനത്തിന് തടസം: ആന്റണി

തിരുവനന്തപുരം: സംസ്ഥാനത്ത് പെരുകിവരുന്ന അക്രമാസക്തമായ സമരങ്ങള്‍ കേരളത്തിന്റെ പുരോഗതിക്ക് തടസമാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

സ്വാതന്ത്യ്രദിന പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സൈദ്ധാന്തികമായ പിടിവാശികള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് തടസമാണ്. സംസ്ഥാനത്തിന്റെ ഭാഗധേയത്തെ വെല്ലുവിളിക്കുന്നവര്‍ക്കെതിരായിരിക്കും ജനവിധി.

വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ മേഖലയില്‍ നിന്നുമുള്ള സഹകരണം ആവശ്യമാണ്. ജിം ഉള്‍പ്പെടെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ നിലപാടല്ല പൊതുവെയുണ്ടായത്. ചിലകേന്ദ്രങ്ങളില്‍ നിന്നുള്ള നിഷേധാത്മക സമീപനവും നിഷേധാത്മക പ്രചാരണവുമാണ് ജിമ്മിന്റെ പരാജയത്തിന് കാരണമായത്.

കാര്‍ഷിക, നിര്‍മാണ മേഖലകള്‍ ഗുതുരമായ പ്രതിസന്ധി നേരിടുന്ന സമയത്താണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഇപ്പോള്‍ വിവിധ മേഖലകളില്‍ ഗണ്യമായ പുരോഗതി കൈവരിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. 2003-04ല്‍ ആഭ്യന്തര ഉത്പാദന വളര്‍ച്ച 8.2 ശതമാനമാണ്. ഈയടുത്ത കാലത്തുണ്ടായ റെക്കോഡ് വളര്‍ച്ചയാണിത്.

പിന്നോക്കവിഭാഗങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും മറ്റ് സാമൂഹികമായി പിന്നോക്കമായ വിഭാഗങ്ങളുടെയും പുരോഗതിക്കായി സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 2550 ആദിവാസി കുടുംബങ്ങള്‍ക്ക് 4735.38 ഏക്കര്‍ സ്ഥലം വിതരണം ചെയ്തിട്ടുണ്ട്. 19,002 ഏക്കര്‍ റിസര്‍വ് വനഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്യുന്നത് തുടരുകയാണ്.

പൊലീസ്, ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+