ആറ് മലയാളികള്‍ക്ക് പൊലീസ് മെഡല്‍
ദില്ലി: ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് ആറ് മലയാളികള്‍ അര്‍ഹരായി.
കേരള പൊലീസില്‍ സേവനം അനുഷ്ഠിക്കുന്ന മലയാളികളാരും അവാര്‍ഡിന് അര്‍ഹരായിട്ടില്ല. ബിഎസ്എഫ് അസിസ്റന്റ് കമാന്റഡുമാരായ കെ. ശ്രീനിവാസന്‍, എം. ആര്‍. ബിനു ചന്ദ്രന്‍, ബിഎസ്ഫിലെ ഷാജി ഫിലിപ്, സിആര്‍പിഎഫിലെ വി. ടി. മാത്യു, ടി. സി. സന്തോഷ്, ഉത്തര്‍പ്രദേശ് പൊലീസിലെ വിജയ് കാപ്പില്‍ എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.
കശ്മീരിലെ ഭീകരനേതാവ് ഗാസിബാബയെ കൊന്നയാളാണ് ബിഎസ്എഫ് അസിസ്റന്റ് കമാന്റഡായ എം. ആര്‍. ബിനു ചന്ദ്രന്‍. വി. ടി. മാത്യുവിന് മരണാനന്തര ബഹുമതിയായാണ് അവാര്‍ഡ് ലഭിച്ചത്.












Click it and Unblock the Notifications