Get Updates
Get notified of breaking news, exclusive insights, and must-see stories!

എം.ടി. ചന്ദ്രസേനന്‍ അന്തരിച്ചു

ആലപ്പുഴ: ബസില്‍ കയറുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഐ നേതാവ് എം.ടി. ചന്ദ്രസേനന്‍ അന്തരിച്ചു. ആഗസ്ത് 16 തിങ്കളാഴ്ചയായിരുന്നു എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ അന്ത്യം സംഭവിച്ചത്.

പുന്നപ്ര-വയലാര്‍ സമരസേനാനിയായിരുന്ന ചന്ദ്രസേനന് ആഗസ്ത് 14 ശനിയാഴ്ചയാണ് ബസില്‍ നിന്ന് വീണ് പരിക്കേറ്റത്. എറണാകുളം മെഡിക്കല്‍ ട്രസ്റില്‍ ചികിത്സയില്‍ കഴിയുന്ന ഇളയമകന്‍ ജയകുമാറിനെ കാണാന്‍ പോവുകയായിരുന്നു ചന്ദ്രസേനന്‍. കളര്‍കോട് എസ്ഡി കോളജിന് മുന്നില്‍ നിന്ന് ബസില്‍ കയറാനൊരുങ്ങുമ്പോഴായിരുന്നു അപകടം.

പാലക്കാട്ടേയ്ക്കുള്ള സൂപ്പര്‍ ഫാസ്റ് ബസിന്റെ കമ്പിയില്‍ പിടിത്തം കിട്ടാതെ വന്നപ്പോള്‍ താഴേ വീഴുകയായിരുന്നു. ബസ് നിര്‍ത്താതെ പോയി. ചന്ദ്രസേനന്‍ സ്വയം ഓട്ടോറിക്ഷ വിളച്ച് വാടയ്ക്കല്‍ ഇരവുകാട്ടുള്ള വീട്ടിലെത്തി. അവിടെനിന്ന് വീട്ടുകാരോടൊപ്പമാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്. ശനിയാഴ്ച വൈകുന്നേരത്തോടെ ചന്ദ്രസേനന്റെ നില അതീവ ഗുരുതരമായി. തുടര്‍ന്ന് മെഡിക്കല്‍ ട്രസ്റ് ന്യൂറോ വിഭാഗത്തിലെ വെന്റിലേറ്ററിലേക്ക് മാറ്റി.

ദുബായില്‍ എഞ്ചിനീയറായ മൂത്തമകന്‍ ജയപാലന്‍ നാട്ടിലെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+