കൃഷ്ണയ്യര്‍ മുഖ്യമന്ത്രിയ്ക്കെഴുതുന്നു
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ റേഡിയേഷന്‍ തെറാപ്പി യൂണിറ്റ് പൂട്ടുന്നതിനെതിരെ ജസ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയ്ക്ക് കത്തെഴുതി.
നൂറുകണക്കിന് ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായകരമാവുന്ന യൂണിറ്റ് അടച്ചുപൂട്ടരുതെന്ന് കത്തില്‍ കൃഷ്ണയ്യര്‍ അഭ്യര്‍ത്ഥിയ്ക്കുന്നു. ലക്ഷങ്ങള്‍ മതിയ്ക്കുന്ന റേഡിയേഷന്‍ തെറാപ്പിയ്ക്കുള്ള യന്ത്രം കൃഷ്ണയ്യര്‍ പ്രസിഡന്റായ ക്യാന്‍സര്‍ റിലീഫ് സൊസൈറ്റിയാണ് എറണാകുളം ജനറല്‍ ആശുപത്രിയ്ക്ക് സമ്മാനിച്ചത്.
റേഡിയേഷന്‍ യൂണിറ്റ് പൂട്ടാനുള്ള നിര്‍ഭാഗ്യകരമായ തീരുമാനം പാപവും അങ്ങേയറ്റത്തെ അവഗണനയാണെന്നും കൃഷ്ണയ്യര്‍ എഴുതുന്നു. ഇതൊഴിവാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൃഷ്ണയ്യര്‍ കത്ത് ചുരുക്കുന്നു.












Click it and Unblock the Notifications