മുസ്ലിംലീഗില്‍ മാറ്റമുണ്ടാക്കും - കുഞ്ഞാലിക്കുട്ടി
മലപ്പുറം: പാര്‍ട്ടിയില്‍ സമൂലമായ മാറ്റമുണ്ടാക്കുമെന്ന് മുസ്ലിംലീഗ് ജനറല്‍സെക്രട്ടറി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തും. എന്നാല്‍ പാരമ്പര്യം നിലനിറുത്തുകയും ചെയ്യും.
പ്രവാസിലീഗ്, വനിതാലീഗ് എന്നിവയെ സംഘടനാ പട്ടികയില്‍നിന്നും ഒഴിവാക്കിയതായുള്ള പരാമര്‍ശം ശരിയല്ല. ഇവ പഴയപടി നിലനില്‍ക്കുന്നുണ്ട്.
മാര്‍ക്സിസ്റ് പാര്‍ട്ടിയെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. ആവശ്യം വരുമ്പോള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും മറ്റുചിലപ്പോള്‍ എതിര്‍ക്കുകയും ചെയ്യുകയാണ് സി.പി.എം നയം. കാലഹരണപ്പെട്ട മുദ്രാവാക്യവുമായി യുവാക്കളെ വ്യാമോഹിപ്പിക്കുകയാണിപ്പോള്‍ സി.പി.എം ഇതിന്റെ പിന്നാലെപ്പോയാല്‍ എവിടെയുമെത്തില്ല.
സ്വാശ്രയ കോളേജിനെതിരെയുള്ള സമരം കപടമാണ്. നേതാക്കളുടെ മക്കളും അണികളുടെ മക്കളുമെല്ലാം പഠിക്കുന്നത് ഇത്തരം കോളേജുകളിലാണ്. സി.പി.എം നേതാക്കള്‍ അടിക്കടി മലപ്പുറത്ത് സന്ദര്‍ശനത്തിനെത്തുന്നത് പരാമര്‍ശിച്ച് മണ്ടന്മാരുടെ വേഷം കെട്ടിയിട്ട് കാര്യമില്ല; ഇത് കേരളമാണ് എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.












Click it and Unblock the Notifications