മുത്തങ്ങ: സിബിഐ റിപ്പോര്‍ട്ട് നല്കി
കൊച്ചി: മുത്തങ്ങ കേസില്‍ അന്വേഷണം നടത്തിയ സിബിഐ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ഈ കേസ് ഹൈക്കോടതി ആഗസ്ത് 23ന്വീണ്ടും പരിഗണിയ്ക്കും.
മുത്തങ്ങയില്‍ ആദിവാസി നേതാവ് സി.കെ. ജാനുവിന്റെ നേതൃത്വത്തില്‍ കുടില്‍കെട്ടിയ ആദിവാസികളെ 2003 ഫിബ്രവരി 19നാണ് പൊലീസ് ഒഴിപ്പിച്ചത്. പൊലീസ് നടപടിയില്‍ ഒരു പൊലീസുകാരനും ഒരു ആദിവാസി യുവാവും മരിച്ചു. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച ഈ കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.
റിപ്പോര്‍ട്ടില്‍ സിബിഐ പൊലീസ് നടപടിയെ ന്യായീകരിയിക്കുകയാണ്. മുത്തങ്ങ സംഭവത്തില്‍ നഷ്ടപരിഹാരവും സ്വതന്ത്ര അന്വേഷണവും ആവശ്യപ്പെട്ട് ജാനു നല്കിയ കേസിലാണ് സിബിഐ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയത്.
ഒട്ടും സമാധാനപരമായിട്ടല്ലായിരുന്നു ആദിവാസികള്‍ മുത്തങ്ങ വനഭൂമി കയ്യേറിയതെന്ന് സിബിഐ റിപ്പോര്‍ട്ട് വിശദീകരിയ്ക്കുന്നു. മുത്തങ്ങ വന്യജീവി സംരക്ഷണകേന്ദ്രം ആദിവാസികള്‍ കയ്യേറിയതായും പറയുന്നു. പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട രണ്ട് ആദിവാസികളെ കുഴിച്ചുമൂടിയെന്ന ആരോപണവും സിബിഐ തള്ളി.
ഈ കേസില്‍ സിബിഐ ഉടനെ കുറ്റപത്രം നല്കുമെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. ജസ്റിസ് ജി. ശശിധരനാണ് കേസ് പരിഗണിച്ചത്.












Click it and Unblock the Notifications