Get Updates
Get notified of breaking news, exclusive insights, and must-see stories!

സംവരണം ഉപേക്ഷിയ്ക്കണം: പണിയ്ക്കര്‍

കൊല്ലം: നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിയ്ക്കര്‍. കൊല്ലത്ത് എന്‍എസ്എസ് നവതി നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിന്നോക്കാവസ്ഥ മാറിയാല്‍ സംവരണം നിര്‍ത്തുമെന്ന് ഭരണഘടന പറയുന്നു. 58 വര്‍ഷം സംവരണം നല്കിയിട്ടും പിന്നോക്കാവസ്ഥ മാറിയില്ലെങ്കില്‍ ആ സംവിധാനം ഉപേക്ഷിയ്ക്കുന്നതാണ് നല്ലത്. സംവരണത്തിന് അടിസ്ഥാനം ജാതി മാത്രമല്ല. പിന്നോക്ക സമുദായങ്ങളിലെ മേല്‍ത്തട്ടുകാര്‍ പോലും സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ അനുഭവിയ്ക്കുമ്പോള്‍ മുന്നോക്കസമുദായത്തിലെ പാവപ്പെട്ട കുട്ടികള്‍ പഠിയ്ക്കാന്‍ പോലും പാടുപെടുന്നു.

ഇപ്പോള്‍ നിയമസാധുത ഇല്ലാത്ത നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിയ്ക്കുന്ന സര്‍ക്കാരിനെക്കൊണ്ട് അത് തിരുത്തിയ്ക്കാനും എന്‍എസ്എസിന് അറിയാം. ജോസഫ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ ജീവിതനിലവാര സൂചികയനുസരിച്ച് മാറ്റം വരുത്തി നടപ്പാക്കാനല്ലാതെ പുതിയ കമ്മിഷനെ നിയോഗിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. സാധ്യമല്ലാത്ത രീതിയില്‍ കമ്മിഷര്‍ റിപ്പോര്‍ട്ട് വച്ചിട്ട് അത് നടപ്പാക്കാന്‍ വാശിപിടിയ്ക്കരുത്. ഭരണഘടനയില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് പട്ടികജാതി, വര്‍ഗക്കാര്‍ക്ക് മാത്രമേ പറയുന്നുള്ളൂ. പിന്നോക്കക്കാര്‍ക്ക് വേണ്ടിയുള്ളതിന് നിയമസാധുതയില്ല.

ആരെയും ദ്രോഹിക്കാനല്ല എന്‍എസ്എസിന്റെ പുറപ്പാട്. മറ്റുള്ളവര്‍ക്ക് കിട്ടുന്ന കൂട്ടത്തില്‍ മുന്നോക്കസമുദായത്തിലെ പാവപ്പെട്ടവര്‍ക്കും ആനുകൂല്യം കിട്ടണം. സപ്ലിമെന്ററി ലിസ്റ് പാടില്ലെന്ന കോടതിവിധി ലംഘിച്ച് പിഎസ്സിയും പ്രതിലോമ പ്രവണത പ്രകടിപ്പിയ്ക്കുകയാണെന്നും നാരായണപ്പണിയ്ക്കര്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+