വിദ്യാഭ്യാസ വായ്പ: സമിതി രൂപീകരിക്കും
ദില്ലി: ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതു സംബന്ധിച്ച് നിരീക്ഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് ധനകാര്യമന്ത്രി പി. ചിദംബരം രാജ്യസഭയില്‍ അറിയിച്ചു.
എഞ്ചിനീയറിംഗ് വിദ്യാര്‍ഥി രജനി എസ്. ആനന്ദ് ആത്മഹത്യ ചെയ്ത സംഭവം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ വരുത്തുന്ന പാളിച്ചകളെ കുറിച്ച് എം. കെ. പ്രേമചന്ദ്രനാണ് സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിനായി എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ചിദംബരം പറഞ്ഞു. താഴേത്തട്ടിലുള്ള ചില ശാഖകള്‍ ഈ നിര്‍ദേശം പാലിക്കാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ഇക്കാര്യം പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കും.
വിദ്യാര്‍ഥി രജനി എസ്. ആനന്ദ് ആത്മഹത്യ ചെയ്ത സംഭവം നിര്‍ഭാഗ്യകരമാണെന്ന് ചിദംബരം പറഞ്ഞു.












Click it and Unblock the Notifications