ഗുജറാത്ത് കേസുകള്‍ പുനപരിശോധിയ്ക്കണം
ദില്ലി: ഗുജറാത്ത് കലാപ കേസുകള്‍ പുനരുജ്ജീവിപ്പിയ്ക്കാന്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഇതിനായി പൊലീസ് ഡയറക്ടര്‍ ജനറല്‍ തസ്തികയിലുള്ള ഒരു ഉദ്യോഗസ്ഥന്റെ കീഴില്‍ പ്രത്യേക സംഘം രൂപീകരിയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവസാനിപ്പിച്ച 2000 കേസുകള്‍ പുന പരിശോധിയ്ക്കുകയായിരിയ്ക്കും ഈ സംഘത്തിന്റെ ജോലി. ഇവയില്‍ ഏതൊക്കെ കേസില്‍ പുനരന്വേഷണം വേമെന്നും ഈ സംഘം തീരുമാനിയ്ക്കും. ഈ ഡി ജി പി കേസിന്റെ പുരോഗമന വിവരം നേരിട്ട് സുപ്രീം കോടതിയെ അറിയിയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കലാപവുമായി ബന്ധപ്പെട്ട 4200 കേസുകളാണ് പൊലീസ് രജിസ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 2000 എണ്ണമാണ് പൊലീസ് അവസാനിപ്പിച്ചത്. കുറ്റവാളികളെ കണ്ടെത്താനാവുന്നില്ലെന്നതായിരുന്നു കേസ് അവസാനിപ്പിയ്ക്കാനുള്ള കാരണമായി പൊലീസ് പറഞ്ഞത്.












Click it and Unblock the Notifications