ചിങ്ങം പിറന്നു, പുതുവത്സരാശംസകള്‍
തിരുവനന്തപുരം: പൊന്നിന്‍ ചിങ്ങം പിറന്നു. ചിങ്ങം 12 നാണ് ഇക്കുറി തിരുവോണം. ചിങ്ങം നാലിനാണ് അത്തം.
എല്ലാ ദാറ്റ്സ് മലയാളം വായനക്കാര്‍ക്കും പുതുവത്സരാസംകള്‍
പൊന്നിന്‍ ചിങ്ങത്തിലെ പ്രഭാതങ്ങളുടെ ഭംഗി ഇനി ആസ്വദിയ്ക്കാം. കേരളത്തില്‍ ഇക്കുറി ചിങ്ങമെത്തിയിട്ടും മഴ മാറിയിട്ടില്ല. എങ്കിലും വരും ദിവസങ്ങള്‍ തെളിഞ്ഞതായിരിയ്ക്കുമെന്നാണ് കരുതുന്നത്. മഴ ഒഴിഞ്ഞ ദിവസങ്ങളില്‍ ഓണത്തിന് കൊഴുപ്പേറ്റാനുള്ള കോപ്പുകള്‍ വാങ്ങാനായി ജനം നഗരത്തിലേയ്ക്ക് ഇറങ്ങും.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുത്തന്‍ പ്രതീക്ഷകളാണ് ചിങ്ങത്തിന്റെ നിറപ്പകിട്ട്. രാമായണ മാസത്തിന്റെ സമാപന ദിവസമായിരുന്നു ഓഗസ്ത് 16 തിങ്കളാഴ്ച.
കൃഷി വകുപ്പ് ചിങ്ങം ഒന്ന് കര്‍ഷകദിനമായി ആഘോഷിക്കുകയാണ്.
ചിങ്ങപ്പുലരി പ്രമാണിച്ച് ക്ഷേത്രങ്ങളില്‍ ചൊവാഴ്ച പ്രത്യേക പൂജ നടന്നു. കേരളത്തിലെങ്ങും ഉള്ള പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളിലും പതിവിലേറെ തിരക്ക് അനുഭവപ്പെട്ടു. ഗുരുവായൂരിലും ശബരിമലയിലും വന്‍ തിരക്കായിരുന്നു. വരും വര്‍ഷം മുഴുവന്‍ ഐശ്വര്യം ലഭിയ്ക്കാനായി ഒട്ടേറെ പേരാണ് ഈ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചത്.












Click it and Unblock the Notifications