2.35 ലക്ഷം മലയാളികള്‍ക്ക് ക്ലിയറന്‍സ്
ദില്ലി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 11.2 ലക്ഷം തൊഴിലാളികള്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കിയതായി തൊഴില്‍ മന്ത്രി ശ്രീറാം ഓല ലോക്സഭയില്‍ അറിയിച്ചു. ഇവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്.
കേരളത്തില്‍ നിന്ന് 2.35 ലക്ഷം തൊഴിലാളികള്‍ക്കാണ് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കിയത്. തമിഴ്നാട്ടില്‍ നിന്നുള്ള 2.25 ലക്ഷം തൊഴിലാളികള്‍ക്കും മഹാരാഷ്ട്രയില്‍ നിന്നുള്ള 77540 താഴിലാളികള്‍ക്കും രാജസ്ഥാനില്‍ നിന്നുള്ള 75940 തൊഴിലാളികള്‍ക്കും എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കി.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ മലേഷ്യ, സിങ്കപ്പൂര്‍, ബ്രൂണെ എന്നിവിടങ്ങളിലും നിര്‍മാണമേഖലയില്‍ വലിയൊരു വിഭാഗം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെ ലഭിക്കുന്ന പരാതികള്‍ ഗൗരവത്തോടെ പരിഗണിക്കുമെന്നും ഗുരുതരമായ വീഴ്ചകള്‍ വരുത്തുന്ന ഏജന്‍സികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications