Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാഷന്‍ ഗ്രാമം: ചര്‍ച്ച നടക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ ഒരു ഫാഷന്‍ ഗ്രാമവും ലോകനിലവാരത്തിലുള്ള ഫാഷന്‍ ഇന്‍സ്റിറ്റ്യൂട്ടും സ്ഥാപിക്കുന്നത് സംബന്ധിച്ച് ഒരു ഇറ്റാലിയന്‍ വസ്ത്രനിര്‍മാണ കമ്പനി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിവരുന്നു.

തന്റെ ഇറ്റലി സന്ദര്‍ശനവേളയിലാണ് കമ്പനിയെ കേരളത്തിലേക്ക് ക്ഷണിച്ചതെന്ന് സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി. എച്ച്. കുര്യന്‍ പറഞ്ഞു. കഴിഞ്ഞ മാസം കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥന്‍ കേരളത്തില്‍ വരികയും കൊച്ചി സന്ദര്‍ശിക്കുകയും ചെയ്തു. അദ്ദേഹം തിരിച്ചുപോയതിന് ശേഷം കമ്പനിയുടെ സംഘം കേരളം സന്ദര്‍ശിക്കാനെത്തി. കൊച്ചിയിലെ കയറ്റുമതി മേഖലയും കിന്‍ഫ്ര പാര്‍ക്കും സംഘം സന്ദര്‍ശിച്ചു.

കമ്പനിയുടെ പേര് വെളിപ്പെടുത്താന്‍ കുര്യന്‍ തയ്യാറായില്ല. സംഘം കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും അന്തിമതീരുമാനം കൈകൊള്ളുന്നതെന്ന് കുര്യന്‍ പറഞ്ഞു.

ഇറ്റാലിയന്‍ കമ്പനി കേരളത്തില്‍ ഫാഷന്‍ ഗ്രാമം സ്ഥാപിക്കാന്‍ താത്പര്യമെടുക്കുന്നതിനുള്ള ഒരു കാരണം ഇവിടുത്തെ തൊഴില്‍ നിലവാരമാണ്. ഒരു യൂണിറ്റ് സ്ഥാപിക്കുന്നതോടെ ആയിരത്തിലേറെ പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഇതിന് പുറമെ പലര്‍ക്കും നേരിട്ടല്ലാതെയും തൊഴില്‍ ലഭിക്കും- കുര്യന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+