Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിസിഡിഎയുടെ ഉത്തരവ് റദ്ദാക്കി

കൊച്ചി: മറൈന്‍ ഡ്രൈവിലെ 59.285 സെന്റ് ഭൂമി എക്സല്‍ പ്രൊപ്പര്‍ട്ടീസ് എന്ന സ്ഥാപനത്തിന് സെന്റിന് എട്ട് ലക്ഷം എന്ന നിരക്കില്‍ നല്‍കാനുള്ള ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്റ് അതോറിറ്റി (ജിസിഡിഎ)യുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

ജിസിഡിഎ ഉത്തരവിനെതിരെ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി മുണ്ടക്കല്‍ സദാനന്ദന്‍ നല്‍കിയ റിട്ട് ഹര്‍ജിയും മറ്റൊരു ഹര്‍ജിയും അനുവദിച്ച ചീഫ് ജസ്റിസ് എന്‍. കെ. സോധി, ജസ്റിസ് പി. ആര്‍. രാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

കുറഞ്ഞ വിലക്ക് സ്ഥലം വില്‍ക്കാനുള്ള ജിഡിഡിഎയുടെ തീരുമാനത്തെ ചോദ്യം ചെയ്താണ് ഹര്‍ജികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. 1995ല്‍ ഭൂമി വില്‍ക്കാന്‍ ജിസിഡിഎ തീരുമാനിച്ചിരുന്നുവെന്നും അന്ന് കൂടുതല്‍ തുകക്കുള്ള ടെണ്ടറിനാണ് അനുമതി നല്‍കിയിരുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ബാംഗ്ലൂരിലെ പ്രകൃതി നിര്‍മാണ്‍ സമര്‍പ്പിച്ച ടെണ്ടര്‍ 1995ല്‍ ജിസിഡിഎ സ്വീകരിച്ചിരുന്നു. സെന്റിന് 19.01 ലക്ഷം രൂപയാണ് ടെണ്ടറില്‍ പറഞ്ഞിരുന്നത്. ഭൂമിയുടെ വിലയുടെ 50 ശതമാനം അവര്‍ നിക്ഷേപിച്ചിരുന്നെങ്കിലും ടെണ്ടറിന്റെ സ്വീകാര്യതയെ ചോദ്യം ചെയ്തുകൊണ്ട് ഒരു റിട്ട് ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചതോടെ അവര്‍ പിന്മാറുകയായിരുന്നു.

2002ലാണ് പുതിയ ടെണ്ടര്‍ വിളിച്ചത്. സെന്റിന് എട്ട് ലക്ഷം രൂപ മാത്രം നല്‍കാമെന്ന ടെണ്ടറിനാണ് ജിസിഡിഎ അനുമതി നല്‍കിയത്.

കമ്മേഴ്സ്യല്‍ കോംപ്ലക്സ് പണിയുന്നതിനായി താഴ്ഭാഗത്തെ നാല് നിലകള്‍ ഉപയോഗിക്കാമെന്ന അനുമതിയോടെ സ്ഥലം എക്സല്‍ പ്രോപ്പര്‍ട്ടീസിന് നല്‍കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അത്തരമൊരു അനുമതി നല്‍കണമായിരുന്നെങ്കില്‍ ടെണ്ടര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തണമായിരുന്നുവെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+