വല്ലാര്‍പാടം: ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതി വൈകുന്നതു സംബന്ധച്ച് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി. സപ്തംബര്‍ 20നകം കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഇതുസംബന്ധിച്ച് വിശദീകരണം നല്‍കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ടെണ്ടറിന് അനുമതി നല്‍കുന്നതില്‍ കാലതാമസം വരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് കേരള പൊതു താത്പര്യ സംരക്ഷണവേദി പ്രസിഡന്റ് ടി. ഡി. സെബാസ്റ്യന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്. ചീഫ് ജസ്റിസ് എന്‍. കെ. സോധിയും ജസ്റിസ് പി. ആര്‍. രാമനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കേന്ദ്ര ഷിപ്പിംഗ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പോര്‍ട്ട് ട്രസ്റ് ചെയര്‍മാന്‍, സംസ്ഥാന ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ടെണ്ടര്‍ അംഗീകരിക്കാന്‍ വൈകിക്കുന്നത് മൂലം പദ്ധതി അവതാളത്തിലാവാന്‍ സാധ്യതയുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications